
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ നെല്ലിക്കുന്ന് മാർ തിമോഥെയോസ് പള്ളിയുടെ വജ്ര ജൂബിലി തിരുനാൾ ആഘോഷം ആരംഭിച്ചു. പൊതുസമ്മേളനം മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജാക്സ് ചാണ്ടി കശീശ അദ്ധ്യക്ഷനായി. വജ്ര ജൂബിലിയോട് അനുബന്ധിച്ച് കഴിഞ്ഞ ഒരു കൊല്ലമായി കരുതൽ സ്പർശം എന്ന പേരിൽ നടത്തി വരുന്ന 10 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 120 സൗജന്യ ഡയാലിസിസ് കൂപ്പണുകൾ മന്ത്രി കെ.രാജൻ ജില്ല ആശുപത്രിക്കും മാർ തിമോഥെയോസ് ചാരിറ്റബിൾ ആശുപത്രിക്കും കൈമാറി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി, കൗൺസിലർ മേഴ്സി അജി, എം.ആർ.തിമത്തി, പി.പി.ഫ്രാൻസിസ്, ലിയോൺസ് കാങ്കപ്പാടൻ, പി.ജോജി ജോസ്, എം.ആർ.പ്രിൻസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |