
തൃശൂർ: ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മാർച്ച് എട്ട്, ഒമ്പത് തിയ്യതികളിൽ എറണാകുളത്ത് നടക്കും. തൃശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ്.നാഗരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർച്ച് എട്ടിന് വനിതാ സമ്മേളനവും സാമ്പത്തിക സെമിനാറും ഒമ്പതിന് പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. എം.ഡി.ഗോപിനാഥ്, ഒ.പ്രജിത്ത് കുമാർ, എച്ച്.വിനോദ് കുമാർ, കെ.സത്യനാഥൻ, ജയഗോപാൽ, ആശാ സിന്ധു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |