തൃശൂർ: അകാലത്തിൽ വേർപിരിഞ്ഞ സഹപ്രവർത്തകൻ രാംനേഷിന്റെ കുടുംബത്തിന് വീടൊരുക്കി കുടുംബശ്രീ കൂട്ടായ്മ. ഇടുക്കി ജില്ലാ മിഷനിലെ ഫാം ലൈവ് ലി ഹുഡ് ജില്ലാ പ്രോഗ്രാം മാനേജരായി പ്രവർത്തിച്ചിരുന്ന രാംനേഷ് ഒന്നര വർഷത്തിന് മുമ്പ് തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. രാംനേഷിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിറവേറ്റുകയായിരുന്നു. ഭവനത്തിന്റെ താക്കോൽ പെരിഞ്ചേരി തിരുഹൃദയ ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് കൈമാറി. സി.സി.മുകുന്ദൻ എം.എൽ.എ അധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ, അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി.നരേന്ദ്രൻ, വി.ജിവനജകുമാരി, സുഷമ ജോയ്, യു.പി.ജോസഫ്, പി.ജി.പ്രസീത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |