ഇരിങ്ങാലക്കുട: എടക്കുളം ചങ്ങനാന്ത്ര ശ്രീ ഭഗവതി ക്ഷേത്രത്തിലെ രണ്ട് ദിവസത്തെ മഹോത്സവം നാളെ ആരംഭിക്കും. നാളെ വൈകിട്ട് നാലിന് ദീപാരാധനയ്ക്ക് ശേഷവും കളമെഴുത്തും പാട്ടും നാളെ രാവിലെ വിവിധ പൂജകൾ 10ന് ദേവിക്ക് കളമെഴുത്തുംപാട്ടും 10.30ന് നാഗങ്ങൾക്ക് പാലും നൂറും 12.30ന് പ്രസാദ ഊട്ട്. വൈകീട്ട് നാലിന് ശീവേലി, ദീപാരാധനക്ക് ശേഷം സമൂഹനാമാർച്ചന. 8.30ന് തായമ്പക. രാത്രി ഒമ്പത് മുതൽ വിവിധ കലാപരിപാടികൾ, പ്രതിഭകളെ ആദരിക്കൽ. പുലർച്ചെ 12.30ന് വിളക്കിനെഴുന്നള്ളിപ്പ്, ഗുരുതി തർപ്പണം, നടയടപ്പ് എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |