തിരുവില്വാമല: കേരളത്തിൽ നടക്കുന്ന മൂന്നാമത്തെ കുംഭമേളയ്ക്ക് തിരുവില്വാമല പാമ്പാടിയിൽ തുടക്കം. ആദ്യ ദിവസമായ ഇന്നലെ രാവിലെ സന്യാസി സംഗമത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. സന്യാസിമാർ അവരുടെ അനുഭവങ്ങളും ഭാരതപ്പുഴയിലെ കുംഭമേള സംബന്ധിച്ച അഭിപ്രായങ്ങളും പങ്കുവച്ചു. വൈകീട്ട് ഭാരതപ്പുഴ കടവിൽ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ കാർമികത്വത്തിൽ നദി മഹാസങ്കൽപ്പം നടന്നു. ഏഴ് കുംഭങ്ങളിൽ ഏഴ് നദികളെ സങ്കൽപ്പം ചെയ്തു. തുടർന്ന് ഏഴ് കുംഭങ്ങളെയും നെഹ്രു കോളേജിലെ പ്രധാന വേദിയിലേക്ക് ആനയിച്ചു. തുടർന്നു നടന്ന സന്യാസിമാരുടെ സത്സംഗം പാലക്കാട് ശിവാനന്ദ ആശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ദേവാനന്ദഗിരി മഹാരാജ് സന്യാസത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |