SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 PM IST

മെഗാ ബൈബിൾ പകർത്തിയെഴുതൽ പ്രകാശനം

b
1

തൃശൂർ: ആയിരത്തിലേറെ വരുന്ന അതിരൂപതാ മാതൃവേദി അംഗങ്ങൾ ബൈബിളിലെ പുതിയനിയമം പകർത്തിയെഴുതിയതിന്റെ പ്രകാശനം ലൂർദ്ദ് കത്തീഡ്രൽ അങ്കണത്തിൽ 23ന് ഉച്ചയ്ക്കുശേഷം 4.30ന് നടക്കും. മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി 2.30ന് വിശുദ്ധ കുർബാന നടക്കും. തുടർന്ന് ബൈബിളിലെ പുതിയ നിയമം എല്ലാവരും ചേർന്ന് അഞ്ചുമിനിറ്റിൽ വായിക്കും. മാതൃവേദി ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ഫാ. അനിഷ് കൂത്തൂർ, ഉജ്ജ്വല ബിജു, ബീന കുര്യാക്കോസ്, മെഗാ ബൈബിൾ പകർത്തിയെഴുതൽ പ്രകാശന കൺവീനർ എൽസി വിൻസെന്റ്, ജോ. കൺവീനർ ജീന ജോസഫ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL