തൃശൂർ: മലയോര മേഖലയിലെ ജനങ്ങളുടെ ഭീതിയകറ്റാൻ സർക്കാർ നടപടിയെടുക്കണമെന്ന് എം.പി. വിൻസെന്റ്. യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കർഷകരുടെയും കുടുംബങ്ങളുടെ കണ്ണുനീർ സർക്കാർ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 31ന് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന മലയോര സംരക്ഷണ ജാഥയ്ക്ക് ചാലക്കുടിയിൽ സ്വീകരണം നൽകും. കെ.ആർ. ഗിരിജൻ അദ്ധ്യക്ഷനായി. പി.എം. അമീർ, സി.വി. കുര്യാക്കോസ്, വസന്തൻ ചിയ്യാരം, എം.പി. ജോബി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, പി.ജെ. തോമസ്, കെ.എൻ. പുഷ്പാംഗദൻ, എം. ബലരാമൻ നായർ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഹാറൂൺ റഷീദ്, കെ.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
