SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 PM IST

അമലയിൽ സൗജന്യ വിഗ് വിതരണം

amala-vigg
അമല മെഡിക്കൽ കോളേജിൽ വിഗ്ഗുകളുടെ വിതരണോദ്ഘാടനം ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര നിർവഹിക്കുന്നു.

തൃശൂർ: കാൻസർ രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേർക്ക് അമല മെഡിക്കൽ കോളേജിൽ വിഗ്ഗുകൾ വിതരണം ചെയ്തു. ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര ഉദ്ഘാടനം ചെയ്തു. ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ജയ്‌സൺ മുണ്ടൻമാണി, ഡോ. സുജോ വർഗീസ്, പി.കെ. സെബാസ്റ്റ്യൻ, ടി.കെ. പ്രശാൽ, ഇസ്സ മരിയ ലിംഗ്‌സൺ, ഹെന്ന എന്നിവർ പ്രസംഗിച്ചു. സ്തനാർബുദം ബാധിച്ച 30 പേർക്ക് നിറ്റഡ് നോകേഴ്‌സും സൗജന്യമായി വിതരണം ചെയ്തു. 1800 രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകിയതായി ജോയിന്റ് ഡയക്ടർ ഫാ. ജയ്‌സൺ മുണ്ടൻമാണി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL