
തൃശൂർ: ചിറ്റിലപ്പിള്ളി ഐ.ഇ.എസ് ആർക്കിടെക്ചർ കോളേജിന്റെ നേതൃത്വത്തിൽ ഇന്റർ ആർക്കിടെക്ചർ സ്പോർട്സ് ടൂർണമെന്റ് 'അഖാര2.0' നാളെയും 25, 26 തിയതികളിലുമായി സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പി.എസ്.വിനീത വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദക്ഷിണേന്ത്യയിലെ മുപ്പതോളം കോളേജുകളിൽ നിന്ന് ആയിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും. അത്ലറ്റിക്സ് ഇനങ്ങൾക്ക് പുറമേ ഫുട്ബാൾ, വോളിബാൾ, ത്രോബാൾ തുടങ്ങി നാൽപ്പതോളം ഇനങ്ങളിലാണ് മത്സരം. മത്സരങ്ങൾ നാളെ രാവിലെ മുതൽ ആരംഭിക്കും. വൈകിട്ട് അഞ്ചിന് ഐ.ഇ.എസ് എഡ്യുസിറ്റി ചെയർമാൻ പി.ടി.സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ പി.സി.മുഹമ്മദ് റഫീഖ്, എം.എം.ഫാത്തിമ, എ.പി.അജ്മൽ, മിഥുൻ ലിയോ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |