SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

കൈത്തറി സാരി മേളയ്ക്ക് തൃശൂരിൽ തുടക്കം

തൃശൂർ: കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കൈത്തറി സാരി മേളയ്ക്ക് തൃശൂരിൽ തുടക്കം. അയ്യന്തോളിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ആംബർ ഹാളിൽ നടക്കുന്ന മേള ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള കൈത്തറി ഡെവലപ്‌മെന്റ് കമ്മിഷണറാണ് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി എട്ട് വരെയുള്ള മേളയിൽ ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യം പ്രദർശനത്തിനുണ്ട്. 50ൽ അധികം പരമ്പരാഗത സാരികൾ അവതരിപ്പിക്കുന്ന മേളയിൽ ഇന്ത്യയിലുടനീളമുള്ള 75 കൈത്തറി നെയ്ത്തുകാർ, സ്വയം സഹായ ഗ്രൂപ്പുകൾ (എസ്.എച്ച്.ജികൾ), സൊസൈറ്റികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. 28 ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL