
തൃശൂർ: നാട്ടുവൈദ്യൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് വൈദ്യമഹാസഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അധികാരികളുടെ സഹായത്തോടെ നാട്ടുവൈദ്യൻമാരുടെ ക്ലീനിക്കുകളിൽ റെയ്ഡ് നടത്തുകയും അടച്ചുപൂട്ടുകയും ചെയ്യുന്ന സമീപനം അവസാനിപ്പിക്കണമെന്നും ചെയർമാൻ മാന്നാർ ജി.രാധകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈദ്യ മഹാസഭയുടെ വാർഷിക യോഗം 26ന് രാവിലെ 10ന് അയ്യന്തോൾ അച്യുതമേനോൻ ഓഡിറ്റോറിയത്തിൽ നടക്കും. കെ.രാധകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ, കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സുജനപാൽ, സൈബർ സെൽ എസ്.ഐ വി.ആർ.സുധീഷ്, സിവിൽ പൊലീസ് ഓഫീസർ അനൂപ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എ.വിജയൻ, ബാബു പനയ്ക്കൽ, ടി.രാംകുമാർ, കെ.ജെ.ഫിലോമിന എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |