
തൃശൂർ: കുടുംബശ്രീ കേരള ചിക്കന്റെ പുതിയ ഫ്രോസൺ ഉത്പന്നങ്ങളുടെ ജില്ലാതല വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. അഗ്രോ ഹൈപ്പർ ബസാർ ഡിവിഷണൽ എൻജിനിയർ പി.ആർ.സുരേഷ് ഉത്പന്നം ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു.സലിൽ അദ്ധ്യക്ഷനായി. ആദ്യഘട്ടത്തിൽ 450 ഗ്രാം, 900 ഗ്രാം ചിക്കൻ കറി കട്ട് ആണ് ലോഞ്ച് ചെയ്തത്. ചടങ്ങിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എ.സിജു കുമാർ, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ശ്രുതി ശശിധരൻ, അനിമൽ ഹസ്ബൻഡറി ഡി.പി.എം: സി.എസ്.ശാരിക, ബ്ലോക്ക് കോ-ഓർഡിനേറ്റർ സിനി രാജ്, കേരള ചിക്കൻ കമ്പനി മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് സ്വാതി, കെ.എസ്.അനിൽ, വിബിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |