
തൃശൂർ: അരണാട്ടുകര ഇൻഫന്റ് ജീസസ് വിദ്യാലയം 75 വർഷത്തിന്റെ നിറവിൽ. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നാളെ വൈകീട്ട് 3.30ന് മാർ ആന്റണി ചിറയത്ത് നിർവഹിക്കും. പൂർവ വിദ്യാർത്ഥികളും അഭിനേതാക്കളുമായ ഊർമ്മിള ഉണ്ണി, വൈഷ്ണവി എന്നിവർ മുഖ്യാതിഥികളാകും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മെഗാ ഇവന്റിൽ 600ലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും. 75ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം 27ന് രാവിലെ 9.30ന് കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസഫൈൻ, ലിജ ജോൺ, ബ്ലെയ്സ് ജോസ്, അനുഗ്രഹ അലക്സ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |