
തൃശൂർ: സായ്നികേതൻ 26ാം വാർഷികവും കുടുംബസംഗമവും കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സായ് നികേതൻ രജതജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സാഫല്യം സ്മരണിക എഴുത്തച്ഛൻ പുരസ്കാര ജേതാവ് എസ്.കെ.വസന്തൻ ആദ്യപ്രതി സായ്നികേതൻ മുൻ പ്രസിഡണ്ട് നളിനി രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. സായ് നികേതൻ പ്രസിഡന്റ് ഒ.പി.ബാലമേനോൻ അധ്യക്ഷനായി. ശ്രീധരൻ തേറമ്പിൽ, മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ, ബൈജു ദേവസി, പൂർണ്ണിമ സരേഷ്, ടി.വി.ചന്ദ്രമോഹൻ, കെ.രാധാകൃഷ്ണൻ, അഡ്വ. എം.എ.കൃഷ്ണനുണ്ണി, ഡോ.രാജശ്വേരി കുഞ്ഞമ്മ, ഡേവിഡ് കണ്ണനായ്ക്കൽ, കോ-ഒാർഡിനേറ്റർ സി.കെ.കുട്ടിശങ്കരൻ, നർമ്മദ ഉണ്ണി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |