
തൃശൂർ: കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ ഫെഡറേഷൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച തെക്കൻ, വടക്കൻ തൊഴിൽ സംരക്ഷണ ജാഥകകൾ തൃശൂരിൽ സമാപി ച്ചു. സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷണൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.ആർ.രവി അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻമാരായ ആർ.രാമു, സി.കെ. മണിശങ്കർ, വൈസ് ക്യാപ്ടൻമാരായ കെ.രാമദാസ്, എ.എം.ഇക്ബാൽ, മനേജർമാരായ എൻ.സുന്ദരം പിള്ള, സി.നിസാർ, സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി യു.പി.ജോസഫ്, കെ.പി.രാജൻ, കെ.മോഹനൻ, എം.ബി.ഫൈസൽ, കെ.ആർ.അജയ്, കെ.സി.രാജഗോപാൽ, ടി.ആർ.സോമൻ, കോശി അലക്സ, എം.എ.രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |