
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽ പദ്ധതിയായ വിജ്ഞാന കേരളത്തിന്റെ ജോബ് സ്റ്റേഷൻ ചുമതലക്കാർക്കുള്ള ജില്ലാതല പരിശീലനം മുളങ്കുന്നത്തുകാവ് കിലയിൽ നടത്തി. ജില്ലയിലെ എല്ലാ ബ്ലോക്കുകളെയും മുനിസിപ്പാലിറ്റികളെയും പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പങ്കെടുത്തു. കേരള നോളജ് ഇക്കണോമി മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ തൃശൂർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിശീലനം മുൻ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. സീനിയർ അർബൻ ഫെല്ലൊ ഡോ. കെ.രാജേഷ്, ജില്ലാ കോ-ഓർഡിനേറ്റർ അനൂപ് കിഷോർ, സിബി അക്ബർ അലി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |