SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

ജീവനക്കാരുടെ പണിമുടക്കിൽ സ്തംഭിച്ച് സർക്കാർ ഓഫീസുകൾ

seto-prathapan

തൃശൂർ: ശമ്പളപരിഷ്‌കരണവും ഡി.എ കുടിശ്ശികയും ആവശ്യപ്പെട്ട് ഒരു വിഭാഗം സർക്കാർ ജീവനക്കാർ നടത്തിയ പണിമുടക്കിൽ സ്തംഭിച്ച് ജില്ലയിലെ സർക്കാർ ഓഫീസുകൾ. പ്രതിപക്ഷ അനുകൂല സർവീസ് സംഘടനകളായ എൻ.ജി.ഒ അസോസിയേഷനും സെറ്റോയും ഉൾപ്പെടെയുള്ളവർക്കൊപ്പം സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലും ഇന്നലെ പണിമുടക്കി. കളക്ടറുടെ ഓഫീസിലെ ആകെയുള്ള 208 പേരിൽ ഹാജരായത് 19 പേർ മാത്രം. ബാക്കി 187 പേരും പണിമുടക്കി. ജനറൽ ആശുപത്രി പരിസരത്ത് നിന്നും കോർപ്പറേഷൻ ഓഫീസിന് മുന്നിലേക്ക് സെറ്റോ പ്രതിഷേധ മാർച്ച് നടത്തി. ധർണ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ കെ.വി.സനൽകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഒ.ഡെയ്‌സൺ, വി.എം.ഷൈൻ, ഷാഹിദ റഹ്മാൻ, കെ.എ.വർഗീസ്, ജോൺ കോശി, വിമൽ ജോസഫ്, എം.ഡി.റോയ്, ഡോ.ബിജു ജോൺ, എം.ആർ.രാജേഷ്, ഷഹിൻ മെഹമൂബ്, പി.കെ.ജയപ്രകാശ്, ടി.ഡി.രഞ്ജിത്ത്, ടി.പി.ഹനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.


ആകെ ഓഫീസുകൾ: 1320

പണിമുടക്കിൽ പങ്കെടുത്തത്: 8374

അടഞ്ഞുകിടന്ന ഓഫീസുകൾ: 362

അയ്യന്തോൾ സിവിൽ സ്‌റ്റേഷൻ

1,163 ജീവനക്കാർ

ഹാജരായത് 776 പേർ

പണിമുടക്കിൽ 354 പേർ

അവധിയിൽ 33 പേർ


റവന്യൂ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ

(ആർ.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ് ഉൾപ്പെടെ)

ആകെ ജീവനക്കാർ 1911

ഹാജരായത് 214 പേർ

പണിമുടക്കിയത് 1639 പേർ

അവധി 63 പേർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL