
തൃശൂർ: ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പത്‌നി കെ. കാഞ്ചന ഏർപ്പെടുത്തിയ അമേച്വർ നാടകരംഗത്തെ മികച്ച രംഗശിൽപ്പിക്കുള്ള കേരള സംഗീത നാടക അക്കാഡമി നൽകുന്ന 25,000 രൂപയും ശിൽപ്പവും സർട്ടിഫിക്കറ്റും അടങ്ങിയ ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ പുരസ്‌കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ഫെബ്രുവരി 11ന് വൈകീട്ട് അഞ്ചിനകം കേരള സംഗീത നാടക അക്കാഡമിയിൽ നേരിട്ടോ, സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി, തൃശൂർ 680 020 എന്ന വിലാസത്തിലോ ലഭിക്കണം. നാമനിർദ്ദേശ ഫോമും നിയമാവലിയും keralasangeethanatakaakademi.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0487 2332134.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |