തൃശൂർ: സെന്റ് തോമസ് കോളേജിൽ മാതൃകാ പാർലമെന്റ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സ്, കോളേജിലെ പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹിസ്റ്ററി വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി മുൻ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. കെ.എ. മാർട്ടിൻ അദ്ധ്യക്ഷനായി. നിയമസഭ മുൻ ജോയിന്റ് സെക്രട്ടറി കെ. പുരുഷോത്തമൻ, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. ബാലമുരളീകൃഷ്ണൻ എന്നിവർ വിധികർത്താക്കളായി. കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ബ്ലെസി പോൾ, ചരിത്രവിഭാഗം മേധാവി ഡാലിയ വർഗീസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |