തൃശൂർ: ജില്ലാ അത്ലറ്റിക്സ് അസോസയേഷന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മലപ്പുറം ജില്ലയ്ക്ക് കിരീടം. സ്കൂൾ തലത്തിൽ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (570 പോയിന്റ്), കടക്കശ്ശേരി മലപ്പുറം സ്കൂളാണ് ചാമ്പ്യന്മാർ. 14 ജില്ലകളിൽ നിന്നുള്ള 1,500 കുട്ടികൾ പങ്കെടുത്തു. ഉദ്ഘാടനം കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. പ്രൊഫ. ഡോ. ഇ.യു. രാജൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം.എൽ. റോസി മുഖ്യാതിഥിയായി. ചലച്ചിത്ര താരങ്ങളായ ലയോണ ലഷോയ്, ലഷോയ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. ചന്ദ്രശേഖരൻ പിള്ള, കെ.ആർ. സാംബശിവൻ, ജോഫി മാത്യു, ഡോ. കെ.എസ്. ഹരിദയാൽ, പ്രൊഫ. എം.എൻ. നമ്പൂതിരി, പ്രൊഫ. ഹേമലത, രാമചന്ദ്രൻ, ഡോ. സ്റ്റാലിൻ റാഫേൽ, കെ.കെ. രവീന്ദ്രൻ, എഡ്വാർഡ്, ഷിനിൽ കുര്യാക്കോസ്, സത്യൻ, ഖാദർമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |