തൃശൂർ: ടൂറിസം കേന്ദ്രങ്ങളിൽ ഇനിയും മദ്യശാലകൾ തുറക്കാനുള്ള എക്‌സൈസ് വകുപ്പിന്റെയും ഇടതുപക്ഷ സർക്കാരിന്റെയും നീക്കം പരമ്പരാഗതമായ കള്ള് ചെത്ത് വ്യവസായത്തെ തകർക്കുമെന്ന് ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.പ്രകാശൻ. വിനോദകേന്ദ്രങ്ങൾ മദ്യപാനികളുടേയും സാമൂഹ്യദ്രോഹികളുടേയും അഴിഞ്ഞാട്ടകേന്ദ്രങ്ങളായി മാറും. യു.ഡി.എഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ മുഴുവൻ ബാറുകളും തുറന്നതിനു പുറമെ വീണ്ടും സംസ്ഥാനത്ത് വിദേശമദ്യശാലകൾ തുറക്കുന്ന നടപടി പിൻവലിക്കാത്ത പക്ഷം സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പ് ഓഫീസുകൾക്കു മുന്നിൽ ചെത്ത് മദ്യ വ്യവസായ തൊഴിലാളികളുടെ നേതൃത്വത്തിൽ ശക്തമായ സമര നടപടികൾ ആരംഭിക്കുമെന്നും കെ.കെ.പ്രകാശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |