
തൃശൂർ: സുകുമാർ അഴീക്കോടിന്റെ 13-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനുസ്മരണം ഇന്ന് എരവിമംഗലത്തെ സുകുമാർ അഴീക്കോട് സ്മാരക മന്ദിരത്തിൽ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തും. ഡോ. പി.വി. കൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. സി.പി.അബൂബക്കർ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. അമൽറാം, നടത്തറ പഞ്ചായത്ത് മെമ്പർ കെ.ജെ. ജയൻ, നടുവം സത്യൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |