തൃശൂർ: ജൂബിലി ആയുർവേദ ആശുപത്രിയുടെയും തിരുവമ്പാടി ലയൺസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂബിലിയുടെ ഹോസ്പിറ്റൽ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ജയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അദ്ധ്യക്ഷനായി. ജൂബിലി ആയുർവേദ പ്രിവിലേജ് കാർഡിന്റെ പ്രകാശനവും നടന്നു. ഡോ. ബെന്നി ജോസഫ്, വിജയരാഘവമേനോൻ, സുരേഷ് വാര്യർ, ഷക്കീർ എന്നിവർ പ്രസംഗിച്ചു. ഡോ. സിസ്റ്റർ ഡൊനാട്ട, ഡോ. എൻ.വി. ശ്രീവത്സ്, ഡോ. ഹാർവിൻ ജോർജ്, ഡോ. സി. നീത അബ്രഹാം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |