SignIn
Kerala Kaumudi Online
Thursday, 22 October 2026 7.17 PM IST

'പാന' വിസ്മൃതിയിലേക്ക് : വീണ്ടെടുക്കാൻ അക്കാഡമികളുമില്ല

pana

തൃശൂർ: ഭദ്രകാളി പ്രീതിക്കായി രാവിലെ മുതൽ ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ വരെ നീളുന്ന അപൂർവം അനുഷ്ഠാന കലകളിലൊന്നായ പാന വിസ്മൃതിയിലേക്ക്. ഭഗവതി പ്രീതിക്കായി നടത്തുന്ന പാനയിലേക്ക് പുത്തൻ തലമുറ കടന്നുവരാത്തതിനൊപ്പം സർക്കാരിന്റെ പിന്തുണയില്ലായ്മയും കലയെ മുരടിപ്പിക്കുന്നു. പഠിച്ചാൽ വരുമാന മാർഗമല്ലാത്തതും സമൂഹത്തിൽ അംഗീകാരം ലഭിക്കാത്തതുമെല്ലാം പുത്തൻ തലമുറയെ അകറ്റുന്നു.
പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ് പാന അരങ്ങേറുന്നത്. ഭഗവതി സാന്നിദ്ധ്യം വരുത്തിയ ശേഷം കളം വരയോടെ ചടങ്ങാരംഭിക്കും. വൈകിട്ട് ദീപാരാധനയോടെ പാന പൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ആരംഭം കുറിക്കും. തളിക പൂജ, പൂക്കുലകുറ്റി ചാട്ടം, തിരിയുഴിച്ചിൽ, കനൽച്ചാട്ടം, പാന പൂജ, പാനപ്പാട്ട് തുടങ്ങി വിവിധങ്ങളായ ചടങ്ങിലൂടെയാണ് പാന പൂർത്തിയാകുന്നത്. ആദ്യകളത്തിൽ കോമരം വെളിച്ചപ്പെട്ട് വന്ന് കളം മായ്ച്ചശേഷം പിന്നീട് രാത്രി വീണ്ടും കളം വരച്ച് പാനപ്പാട്ടിന് ശേഷം ചടങ്ങ് സമാപിക്കും. സംസ്ഥാനത്തിന്റെ പല ജില്ലകളിലും വീട്ടിലും ക്ഷേത്രങ്ങളിലും ദേശങ്ങളിലും നടന്നുവരുന്നുണ്ട്.

വാദ്യങ്ങൾ

ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവയാണ് പാനയിലെ പ്രധാന വാദ്യങ്ങൾ. പല ചടങ്ങുകൾക്കും പ്രത്യേകതരത്തിലാണ് താളക്രമം. കൂടുതലും ഇരുന്നു പാണ്ടിയാണ് (കുത്തിയിരിപ്പ് പാണ്ടി) പ്രധാനം. മറ്റ് ചടങ്ങുകളിൽ ചെണ്ടയിൽ വലന്തലയാണെങ്കിൽ ഇവിടെ ഇടന്തലയാണ് ഉപയോഗിക്കുക.

നൂറ്റാണ്ടായി നടന്നുവരുന്ന ആചാരമാണിത്. എന്നാൽ, പുതുതലമുറ കടന്നുവരാത്തത് മൂലം ഈ അനുഷ്ഠാന കലാരൂപം നാശത്തിന്റെ വക്കിലാണ്. പരമ്പരാഗത അനുഷ്ഠാന കലയെ നിലനിറുത്തേണ്ടത് അനിവാര്യമാണ്.


-കൃഷ്ണൻകുട്ടി ചക്കിങ്ങൽ,

പാനകലാകാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL