SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

കൂർക്കഞ്ചേരി-കുറുപ്പം റോഡ് കോൺക്രീറ്റിംഗ് : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

തൃശൂർ: കൂർക്കഞ്ചേരി കുറുപ്പം റോഡ് കോൺക്രീറ്റിംഗ് നടത്തുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂർക്കഞ്ചേരി മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള റോഡിന്റെ കോൺക്രീറ്റിംഗ് നടന്നുവരികയാണ്. കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ കുറുപ്പം റോഡ് കോൺക്രീറ്റിംഗ് നടത്തുന്നതിനാണ് റോഡ് പൊളിക്കുന്നത്. വാഹനങ്ങൾ തിരിച്ചുവിടാനുള്ള നടപടികൾ പൊലീസ് എടുത്തുവരികയാണ്. ഗതാഗതം തിരിച്ചുവിടാനുള്ള നടപടികൾ പൂർത്തിയായാൽ അടുത്തദിവസം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ദിവാൻജിമൂല ഭാഗത്ത് നിന്നും സ്വരാജ് റൗണ്ടിലേക്ക് പോകേണ്ട ചെറുവാഹനങ്ങൾ ചെട്ടിയങ്ങാടി ജംഗ്ഷനിൽ നിന്ന് നേരെ പോസ്റ്റ് ഓഫീസ് റോഡ് വഴി എം.ഒ റോഡിലെത്തി റൗണ്ടിലേക്ക് പ്രവേശിക്കണം. ഈ ദിവസങ്ങളിൽ എം.ഒ റോഡ് ഭാഗത്ത് നിന്നും ചെട്ടിയങ്ങാടി ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ദിവാൻജിമൂല ഭാഗത്ത് നിന്നും റൗണ്ടിലേക്ക് പോകേണ്ട സ്വകാര്യബസുകൾ ചെട്ടിയങ്ങാടി ജംഗ്ഷന് മുൻപുള്ള ദ്വാരക ഹോട്ടൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാരാർ റോഡ് വഴി സർവീസ് നടത്തുന്നതിനാൽ ഈ റോഡിൽ നിർമ്മാണം കഴിയും വരെ ദ്വാരക ഹോട്ടൽ ജംഗ്ഷൻ മുതൽ റൗണ്ട് വരെയുള്ള മാരാർ റോഡ് വൺവേയാകും. മാരാർ റോഡിന്റെയും, പോസ്റ്റ് ഓഫീസ് റോഡിന്റെയും ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളിൽ നിന്നും കയറ്റിറക്ക് സംബന്ധമായ പ്രവൃത്തികൾ രാവിലെ എട്ടിന് മുൻപോ രാത്രി ഒൻപതിന് ശേഷമോ നടത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL