SignIn
Kerala Kaumudi Online
Thursday, 22 October 2026 5.11 PM IST

പ്രതിസന്ധിയിൽ കുടുങ്ങി പദ്ധതി 'കളിക്കള'ത്തിന് കാത്തിരിക്കണം

തൃശൂർ: കുട്ടികളെ മൈതാനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായി തുടങ്ങിയ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന പദ്ധതി ഇഴയുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കുമാണ് തടസമാകുന്നത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും ഒരു കളിക്കളമെങ്കിലും നിർമ്മിക്കുകയെന്നതായിരുന്നു ലക്ഷ്യം. 2023 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തിൽ 941 പഞ്ചായത്തുകളിലെ 124 കളിക്കളങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. ഇതിൽ 44 കളിക്കളങ്ങൾക്ക് മാത്രമാണ് ഭരണാനുമതി ലഭിച്ചത്. മൂന്ന് വർഷത്തിനകം മൈതാനങ്ങൾ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. രണ്ടുവർഷം തികയുമ്പോഴും അമ്പത് മൈതാനങ്ങളുടെ പണി പോലും പൂർത്തീകരിക്കാനാകാത്ത സ്ഥിതിയാണ്. എന്നാൽ, സ്ഥലം ലഭ്യമാക്കുന്നതിൽ പല തദ്ദേശസ്ഥാപനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് വകുപ്പ് അധികൃതരുടെ കുറ്റപ്പെടുത്തൽ. ലഹരിയുടെ വഴികളിൽ നിന്ന് കുട്ടികളെ അകറ്റാൻ കളിക്കളമാണ് പോംവഴി എന്ന സ്ഥിരം വാചകങ്ങൾ പൊലീസും എക്‌സൈസും ഉൾപ്പെടെയുള്ളവർ ലഹരി ബോധവത്കരണ പരിപാടികളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും കുട്ടികളെ കളിക്കളങ്ങളിലേക്ക് എത്തിക്കാൻ സംഭാവനയെന്തെന്ന് ചോദിച്ചാൽ ഇവർ കൈമലർത്തുമെന്ന് ആക്ഷേപമുണ്ട്.

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി

സ്‌കൂൾ മൈതാനം, പൊതു ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി ഒരു പഞ്ചായത്തിൽ ഒരു കളിക്കളമെങ്കിലും നിർമ്മിക്കുകയെന്നതായിരുന്നു പദ്ധതി. ഓരോ കളിക്കളത്തിനും ഒരേക്കറെങ്കിലും വേണമെന്നാണ് നിർദ്ദേശം. ഒരു കോടി ചെലവിൽ ഓരോ സ്‌റ്റേഡിയത്തിലും അടിസ്ഥാന സൗകര്യമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം. നടപ്പാത, ഓപ്പൺ ജിം, ടോയ്‌ലെറ്റ് എന്നിവയും സജ്ജീകരിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഒരു കോടി രൂപയിൽ കായികക്ഷേമ വകുപ്പ് 50 ലക്ഷം രൂപയും ബാക്കിത്തുക എം.എൽ.എ, തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കണ്ടെത്താനായിരുന്നു പ്ലാൻ.

പഞ്ചായത്തുകൾ 941
അംഗീകാരം ലഭിച്ച കളിക്കളം 124
ഭരണാനുമതി 44

ചെലവഴിക്കൽ ഇങ്ങനെ


50 ലക്ഷം കായിക വകുപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്
എം.എൽ.എ ആസ്തി വികസനഫണ്ട്
വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട്

  • സ്വന്തമായി ഭൂമിയില്ലാത്ത പഞ്ചായത്തിൽ പ്രദേശത്തെ സർക്കാർ സ്‌കൂളിന്റെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ ഗ്രൗണ്ടിൽ കളിക്കളം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL