SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

കായികോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

photo

തൃശൂർ : സംസ്ഥാനത്തെ സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ 17ാമത് സംസ്ഥാന കലാകായികോത്സവം 15, 16 തീയതികളിൽ കൊരട്ടി സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ നടക്കും. കൊരട്ടി സർക്കാർ പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ കലാകായികോത്സവത്തിനുള്ള സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് യോഗത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു മുഖ്യാതിഥിയായി. ജനറൽ കൺവീനറും മാള ജി.സി.ഐ സൂപ്രണ്ടുമായ ബി. രാജലക്ഷ്മി,ജോയിന്റ് കൺവീനറും പാലക്കാട് ജി.സി.ഐ സൂപ്രണ്ടുമായ വി. സന്തോഷ്‌കുമാർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL