
എങ്ങണ്ടിയൂർ: സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികവും അദ്ധ്യാപക-രക്ഷാകർത്യദിനവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഫിറ്റ്‌നസ്സ് അക്കാഡമിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറൽ ജോസ് കോനിക്കര അനുഗ്രഹപ്രഭാഷണം നടത്തി. സർവീസിൽ നിന്നുംവിരമിക്കുന്ന പ്രാധാനാദ്ധ്യാപകൻ പി.ജെ ജോൺ മാസ്റ്റർക്ക് യാത്രഅയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് സൗമ്യ രമേഷ് ഉപഹാരസമർപ്പണം നടത്തി. ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം ചെയ്തു. ഫാ. ആന്റോ ഒല്ലൂക്കാരൻ, ബിന്ദു സുരേഷ്,എ.കെ. അജിതകുമാരി, ഉഷ പുരുഷോത്തമൻ, രാധാകൃഷ്ണൻ പുളിഞ്ചോട്, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,എ.ജെ. പ്രിൻസി,എൻ.പി.ജോളി,എ.ടോണി തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |