
തൃശൂർ : വിയ്യൂർ അതീവ സുരക്ഷ ജയിലിൽ ശൈത്യക്കാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. വിൽവട്ടം കൃഷി ഭവന്റെ നേതൃത്വത്തിൽ അമ്പത് സെന്റ് സ്ഥലത്ത് കാബേജ്, കോളിഫ്ളവർ എന്നിവയുടെ വിളവെടുപ്പാണ് ആരംഭിച്ചത്. തൈകളും വിത്തുകളും കൃഷിഭവനിൽനിന്ന് സൗജന്യമായി നൽകി. ഇതിനു പുറമേ അഞ്ച് ഏക്കറിൽ മത്തൻ, കുമ്പളം, പടവലം,വെണ്ട, പയർ, കായ, ചീര, പാവയ്ക്ക, അമര, വഴുതന എന്നിവ കൃഷി ചെയ്യുന്നുണ്ട്. പ്രതിമാസം ആയിരം കിലോയോളം പച്ചക്കറി വിളവെടുക്കുകയും ഒരു ലക്ഷം രൂപയോളം വരുമാനവും ലഭിക്കുന്നുണ്ട്. ജയിൽ സൂപ്രണ്ട് ടി.ആർ.രാജീവ്, ജോയിന്റ് സൂപ്രണ്ട് നസീം, ഡെപ്യുട്ടി സൂപ്രണ്ട് കിരൺ, ജാക്സൺ വർഗീസ്, ഐശ്വര്യ, ആൽബി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |