
പാർളിക്കാട്: നൈമിഷാരണ്യം സഭാനികേതനിൽ ദർശന തത്ത്വസമീക്ഷ ഫെബ്രുവരി 9 മുതൽ 12 വരെ നടക്കും. ഹിമാലയ സന്യാസി വര്യൻ ഉത്തരകാശി ആദി ശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ നേതൃത്വം നൽകും. വേദം, വേദാന്തം,പുരാണോതി ഹാസം, ദർശനപരിചയം, പ്രസ്ഥാനത്രയം, മുണ്ഡകോപനിഷത്ത് എന്നിവ പാഠ്യവിഷയമാകും. ഭക്ഷണതാമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. സ്വാമിമാരായ ഭൂമാനന്ദ തീർത്ഥ , നിഗമാനന്ദ തീർത്ഥ , നിഖിലാനന്ദ തീർത്ഥ ക്ലാസുകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്നവർ ഫെബ്രുവരി 5 നു മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകസമിതി അറിയിച്ചു. ഫോൺ: 95 39 05 89 60
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |