
തൃശൂർ: സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല അദാലത്ത് നടന്നു. 34 പരാതികൾ പരിഗണിച്ചു. 18 പരാതികൾ തീർപ്പാക്കി. 16 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കാൻ മാറ്റിവച്ചു. പുതിയതായി അഞ്ച് പരാതികൾ സ്വീകരിച്ചു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ, പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ പരാതികൾ, നിയമനം സംബന്ധിച്ച പരാതികൾ, പൊലീസുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ പരിഗണിച്ചു. അംഗങ്ങളായ അഡ്വ. ഗ്രീഷ്മ അജയഘോഷ്, പി.സി വിജിത, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, സംസ്ഥാന കോഡിനേറ്റർ അഡ്വ. എം. രൺദീഷ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |