SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

വികസന സെമിനാർ

news-photo-

ഗുരുവായൂർ: കേരളം 20 വർഷത്തിനകം മെട്രോയാകുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്‌സ്. രാജ്യത്തെ മറ്റിടങ്ങളിൽ ജനങ്ങൾ നഗരങ്ങളിലേക്ക് ചേക്കേറുമ്പോൾ കേരളത്തിൽ ഗ്രാമങ്ങൾ നഗരസ്വഭാവം ആർജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. ഷെഫീർ പദ്ധതി രേഖ അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, എ.എസ്. മനോജ്, എ. സായിനാഥൻ, എച്ച്. അഭിലാഷ്‌കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL