
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം നാലാം വർഷ വിദ്യാർഥികൾക്കായുള്ള പഞ്ചദിന ചുമർചിത്രകലാ പ്രദർശനവും ശിൽപശാലയും ദേവസ്വം ചിത്രശാലയിൽ തുടങ്ങി. കേന്ദ്ര ലളിതകലാ അക്കാഡമിയുടെ ചെന്നൈ റീജണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. എം. സോവൻകുമാർ അദ്ധ്യക്ഷനായി. എം. നളിൻ ബാബു, ഡോ. പി. നാരായണൻ നമ്പൂതിരി, കെ.ജി. സുരേഷ് എന്നിവർ സന്നിഹിതരായി. ടി. എസ്. അഭിജിത്ത്,അഖില ബാബു, വിഷ്ണു കെ. എസ്., അപർണ ശിവാനന്ദ്,എം.സ്‌നേഹ,പി.എസ്.കവിത എന്നിവരാണ് ചിത്രങ്ങൾ വരക്കുന്നത്. ഫെബ്രുവരി ഒന്നിന് ക്യാമ്പ് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |