
പേരാമംഗലം: പൂന്നെ ചിഞ്ചോട് മലയാളി സമാജത്തിന്റെ 2025 രാജഹംസം പുരസ്‌കാരം കലാമണ്ഡലം ഗോപിയാശാന് സമർപ്പിച്ചു. പേരാമംഗലം ഗുരുകൃപ കലാക്ഷേത്രത്തിൽ നടന്ന ചടങ്ങ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം മുൻ വൈസ് ചാൻസലർ എം.വി. നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ചിഞ്ചോട് മലയാളി സമാജം പ്രസിഡന്റ് ടി.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ വി.കെ ശ്രീരാമൻ, കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാട്, പി.വി ഭാസ്‌ക്കരൻ, പ്രവിജ വിനിത, സുധ, മിനി പുഷ്‌ക്കരൻ,ഗോപിയാശാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |