SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

വരടിയം പൂരം ഒമ്പതിന്

kavadi

തൃശൂർ: വരടിയം അയ്യപ്പൻകാവ് ക്ഷേത്രത്തിലെ പൂരമഹോത്സവം ഒമ്പതിന് വർണാഭമായി നടത്തും. മൂന്നിന് വൈകീട്ട് കൊടിയേറ്റം നടത്തും. തുടർന്ന് രാത്രി എട്ടിന് കലാ സാംസ്‌കാരിക സാമൂഹ്യ സംഗമം സൂര്യഭാരതി ഫൗണ്ടേഷൻ ചെയർമാൻ കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജീവകാരുണ്യ ഫണ്ട് വിതരണവും വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനവും നടത്തും. നാലിന് പ്രതിഷ്ഠാ ദിനാചരണം. അഞ്ചിന് മ്യൂസിക്കൽ സിംഫണി, മിമിക്രി. ഒമ്പതിന് രാവിലെ ആചാരവെടി, അഭിഷേകങ്ങൾ, വിശേഷാൽ പൂജകൾ, കാവടിയാട്ടം, ആനകളെ എഴുന്നള്ളിക്കൽ, പഞ്ചവാദ്യം തുടങ്ങിയവയുണ്ടാകും. പൂര നടത്തിപ്പിനായി കെ.ആർ.സി.മേനോൻ, ടി.വി.മുരളി, എം.സുരേന്ദ്രൻ, പി.ഐ.ബാലകൃഷ്ണൻ, വി.സോമസുന്ദരൻ, കെ.പി.ജയരാജൻ, ടി.പി.രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL