SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

കളക്ടറേറ്റ് മാർച്ച്

fis

തൃശൂർ: ജില്ലാ മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തി. മത്സ്യ വിതരണ അനുബന്ധ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക, വിതരണ തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കുക, 60 വയസ് കഴിഞ്ഞ തൊഴിലാളിക്ക് ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യം നൽകുക, മത്സ്യമാർക്കറ്റുകൾ നവികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജില്ലാ ജനറൽ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. പി.എ.ലെജുക്കുട്ടൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം.അലി, എം.ആർ.രാജൻ, മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.കെ.വിഷ്ണുദാസ്, ശുഭ ശിവകുമാർ, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL