
ഗുരുവായൂർ: കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ ബസ് യാത്രക്കാർക്കിനി പാട്ടുകേട്ടും പാട്ടുപാടിയും യാത്ര ചെയ്യാം. ഗുരുവായൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം ബസുകളിലാണ് മ്യൂസിക് സിസ്റ്റം ഒരുക്കുന്നത്. ഗുരുവായൂരിൽ നിന്നും ഉല്ലാസയാത്രയിൽ പങ്കെടുക്കുന്ന യാത്രക്കാർ ചേർന്ന് വാങ്ങിയ മ്യൂസിക് സിസ്റ്റം കെ.എസ്.ആർ.ടി.സി അധികൃതർക്ക് കൈമാറി. ഗുരുവായൂരിൽനിന്ന് മലക്കപ്പാറയിലേക്കുള്ള ബസിലാണ് ആദ്യം മ്യൂസിക് സിസ്റ്റം ഒരുക്കുക. ബജറ്റ് ടൂറിസം ബസുകളിലെ യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മയുണ്ട്. അംഗങ്ങൾ ചേർന്ന് പിരിവെടുത്ത് 13,500 രൂപ കൊണ്ട് മ്യൂസിക് സിസ്റ്റം വാങ്ങി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഗുരുവായൂർ ഡിപ്പോയിൽ നിന്നും നവംബർ 24ന് എൻ.കെ.അക്ബർ എം.എൽ.എയാണ് ഉല്ലാസ യാത്ര പദ്ധതി ഉദ്ഘാടനം ചെയ്തത്. നെല്ലിയാമ്പതി, മലക്കപ്പാറ, കാന്തല്ലൂർ, ഗവി ട്രിപ്പുകളാണ് ഗുരുവായൂരിൽ നിന്നും ഉള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |