SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

മദ്യത്തിനെതിരെ 102 മണിക്കൂർ സമരം

madhyam

തൃശൂർ: കോർപറേഷൻ ഓഫീസിനു മുമ്പിൽ മദ്യ വിമോചന മഹാസഖ്യം പ്രസിഡന്റ് ഇ.എ. ജോസഫ് 102 മണിക്കൂർ ഉപവാസ സത്യഗ്രഹം ആരംഭിച്ചു. ബ്രൂവറി ഡിസ്റ്റലറികൾ ആരംഭിച്ച് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.
യോഗത്തിൽ വിൽസൺ പണ്ടാരവളപ്പിൽ അദ്ധ്യക്ഷനായി. ഫാ. തോമസ് വടക്കൂട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബേബി മൂക്കൻ, കെ.എ. മഞ്ജുഷ, തോമസ് എലവുത്തിങ്കൽ, സിജോ ഇഞ്ചോടിക്കാരൻ, റപ്പായി പാലമറ്റം, ജോസി ചീനിക്കൽ, ബേബി കണ്ണംപടത്തി, പോൾ ചെവിടൻ, ഹരി വെള്ളാനി, നദിറ അബ്ദുൾ ഖാദർ, ഡേവീസ് കുണ്ടുകുളങ്ങര, ഷാജു ആൽബർട്ട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL