SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

ഡിജിറ്റൽ സർവ്വേ ആരംഭിച്ചു

sur

വടക്കാഞ്ചേരി: രൂപീകൃതമായിട്ട് 9 വർഷം പിന്നിട്ട വടക്കാഞ്ചേരി നഗരസഭയ്ക്ക് ഒടുവിൽ മാസ്റ്റർ പ്ലാൻ. സർക്കാർ അന്തിമ അനുമതി നൽകുകയും പകർപ്പ് ടൗൺ പ്ലാനർ സീമ നഗരസഭ ചെയർമാൻ പി.എൻ.സരേന്ദ്രന് കൈമാറുകയും ചെയ്തതിന് പിന്നാലെ ഡ്രോൺ പരിശോധനക്ക് തുടക്കമായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 80 മുതൽ 120 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ ശേഷിയുള്ളതാണ് ഡ്രോൺ. 3.3 സ്‌ക്വയർ കിലോമീറ്റർ ഡാറ്റ വരെ ലഭ്യമാകും.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സപ്തർഷി കൺസൾട്ടൻസാണ് സർവ്വേക്ക് നേതൃത്വം നൽകുന്നത്. ഒന്നര മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ചെയർമാൻ പി.എൻ.സരേന്ദ്രൻ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL