SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

കരാറുകാർക്ക് പണം കിട്ടുന്നില്ല: ജലജീവൻ മിഷൻ പ്രവർത്തനം സ്തംഭിക്കുന്നു

തൃശൂർ: കരാറുകാർക്ക് പണം കിട്ടുന്നില്ല, ജലജീവൻ മിഷൻ പ്രവർത്തനം സ്തംഭിക്കുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച പദ്ധതി പ്രകാരം ഭൂരിഭാഗംസ്ഥലങ്ങളിലും പൈപ്പിടൽ നടന്നെങ്കിലും വെള്ളം ഇതുവരെയും എത്തിയിട്ടില്ല. കരാറുകാർക്ക് പണം ലഭിക്കാതെ വന്നതോടെ ഇന്നു മുതൽ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ജലജീവൻ മിഷൻ കോൺട്രാക്‌റ്റേഴ്‌സ് സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭൂരിഭാഗം പഞ്ചായത്തുകളിലും പദ്ധതി പാതി വഴിയിലാണ്. നിലവിലെ ശുദ്ധജല പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതും നടക്കാത്ത സാഹചര്യമാണ്. സംസ്ഥാനത്ത് തന്നെ 45000 കോടി രൂപയുടെ കുടിശികയാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്. കേന്ദ്രസർക്കാർ 2019ൽ ആവിഷ്‌കരിച്ച പദ്ധതി 2020ലാണ് കേരളം ഏറ്റെടുത്തത്. 2025 ഓടെ പദ്ധതി പൂർത്തികരിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ 25 ശതമാനംപോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വാർത്താസമ്മേളനത്തിൽ കെ.ആർ.അജയൻ, പോളി വർഗീസ്, പി.വി.ടോണി, ദിൽ എം.ഗോവിന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പന്തിയിൽ രണ്ട് തരം വിളമ്പലെന്ന്

കോടികളുടെ കുടിശിക മൂലം കരാറുകാർ അലയുമ്പോൾ സർക്കാർ നൽകുന്ന തുക മുൻഗണന ക്രമം നൽകിയാണ് നൽകുന്നതെന്നും ഇവർ ആരോപിച്ചു. അറുന്നൂറോളം കരാറുകൾ ഉള്ളപ്പോൾ അനുവദിച്ച 288 കോടിയിൽ ഒരാൾക്ക് തന്നെ 188 കോടി രൂപ നൽകിയെന്നും ഇവർ കുറ്റപ്പെടുത്തി. 4500 കോടി രൂപയുടെ ബിൽ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി. 1500 കോടിയുടെ ബില്ലുകളുടെ നടപടികൾ നടന്നു വരികയാണ്.
പദ്ധതി പ്രവർത്തനം കൃത്യമല്ല, ഫണ്ട് കിട്ടാൻ കാലതാമസം

കേന്ദ്ര സർക്കർ 45 ശതമാനവും സംസ്ഥാന സർക്കാർ 30 ശതമാനവും 15 ശതമാനം തദ്ദേശ സ്ഥാപനവും 10 ശതമാനം ഗുണഭോക്താവും എന്നിങ്ങിനെയാണ് പദ്ധതി വിഹിതം നിശ്ചിയിച്ചിരുന്നത്. എന്നാൽ ഗുണഭോക്തവിഹിതം സംസ്ഥാന സർക്കാർ തന്നെ വഹിക്കാമെന്ന് പറഞ്ഞതോടെ ഗുണഭോക്താക്കളിൽ നിന്ന് പണം ഈടാക്കിയിരുന്നില്ല. എന്നാൽ പദ്ധതി പ്രവർത്തനം ഒരോഘട്ടവും പൂർത്തിയാകുന്നതിന് അനുസരിച്ചാണ് കേന്ദ്രസർക്കാർ ഫണ്ട് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL