SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

ഗുരുവായൂരിൽ നാളെ വിവാഹത്തിരക്ക്

gvr

ഗുരുവായൂർ: ക്ഷേത്രത്തിൽ നാളെ 200ൽ അധികം വിവാഹങ്ങൾ. പുലർച്ചെ 5ന് തുടങ്ങും. വിവാഹ സംഘങ്ങൾ മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ തെക്കു ഭാഗത്ത് എത്തി റിപ്പോർട്ട് ചെയ്യണം. ഇവിടെ നിന്നും വിവാഹ സംഘങ്ങളെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കയറ്റിയിരുത്തും. മുൻഗണന അനുസരിച്ചാണ് ഓഡിറ്റോറിയത്തിൽ നിന്നും കല്യാണ മണ്ഡപത്തിലേയ്ക്ക് വിവാഹസംഘങ്ങളെ പ്രവേശിപ്പിക്കുക. വിവാഹം കഴിഞ്ഞവരെ കല്യാണ മണ്ഡപത്തിൽ നിന്നും നേരെ തെക്കേ നടയിലേയ്ക്കാണ് അയക്കുക. കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തു നിന്നു ദർശനം നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. നാളെ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL