
കൊരട്ടി: പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും കോളേജിന്റെ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും നടന്നു. എറണാകുളം അങ്കമാലി അതിരൂപത മുൻ സഹായമെത്രാൻ മാർ തോമസ് ചക്യേത്ത് വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. ജൂബിലിയാഘോഷങ്ങളുടെ സമാപന സമ്മേളനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ നടത്തിയ പരിശോധനയിൽ കോളേജിന് ലഭിച്ച എ പ്ലസ് പ്ലസ് അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. കോളേജിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്പ്‌മെന്റ് പ്ലാൻ അനാശ്ചാദനം ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |