
തൃശൂർ: സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സൈക്കോളജി വിഭാഗം സ്‌കീമ തെറാപ്പി കോൺസെപ്റ്റ്സ് ആൻഡ് പ്രിൻസിപ്പിൾ എന്ന വിഷയത്തെ കുറിച്ച് ഇന്റർനാഷണൽ വെബിനാർ നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. കെ.എ.മാർട്ടിൻ വെബിനാർ ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം മേധാവി ഡോ. എം.ദീപ ഫ്രാൻസിസ് പ്രസംഗിച്ചു.
ന്യൂസിലൻഡിലെ കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജെയിൻ ജോസഫ് സ്‌കീമ തെറാപ്പിയെ കുറിച്ച് വിശദീകരിച്ചു. വിവിധ കോളേജുകളിൽ നിന്നായി നൂറിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.കെ.ജിഷ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |