
വടക്കാഞ്ചേരി: സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ കോടികളുടെ തട്ടിപ്പിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ ആരോപിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. സീഡിന്റെ പരിപാടികളിൽ പങ്കെടുത്ത് ഇവരൊക്കെ അനന്തു കൃഷ്ണന്റെ പരിപാടികളെ പുകഴ്ത്തിയത് പാവപ്പെട്ട ആളുകളും സന്നദ്ധ സംഘടനകളും പണം നിക്ഷേപിക്കാൻ കാരണമായി. ഒരു പരിശോധനയും നടത്താതെയാണ് അനന്തു കൃഷ്ണന് സ്ഥാപനം നടത്താൻ അനുമതി നൽകിയത്. മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവരുടെ പങ്ക് പരിശോധിക്കണം. പൊതുജനങ്ങളിൽ നിന്നും പണം ശേഖരിക്കുന്നതിന് ശക്തമായ നിയന്ത്രണം കൊണ്ട് വരണമെന്നും അജിത് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |