
തൃശൂർ: കേരള ഫ്ളവർ മിൽ ഓണേഴ്സ് അസോസിയേഷനും കേരളപപ്പട നിർമ്മാണ തൊഴിലാളി യൂണിയനും ആർ.ജെ.ഡിയുടെ തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ കെ.മുരളീധരൻ, എൻ.വൈ.സിദ്ദിഖ്, എം.എ.ആസിഫ് എന്നിവർ അറിയിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ഫെബ്രുവരി എട്ടിന് രാവിലെ പത്തിന് ചാലക്കുടിയിൽ തൊഴിലാളിയൂണിയൻ നേതാക്കൾക്ക് ആർ.ജെ.ഡി അംഗത്വം നൽകും. ഏപ്രിൽ ആദ്യവാരത്തിൽ ചേരുന്ന തൊഴിലാളി യൂണിയൻ കൺവെൻഷൻ ചേരും. ആയിരത്തിലധികം തൊഴിലാളികൾ ആർ.ജെ.ഡിയിൽ അംഗത്വമെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |