SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

സെന്റ് തോമസ് കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ്

1

തൃശൂർ: സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പരിവർത്തനാത്മക മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു. 'ഹരിത നിർമല സുസ്ഥിര ഭാവി' എന്നതായിരുന്നു പ്രമേയം. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സെക്രട്ടറി അംഗം ഡോ.എ.സാബു മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ.ഡോ.കെ.എ.മാർട്ടിൻ, എക്‌സിക്യൂട്ടിവ് മാനേജർ ഫാ.ബിജു പാണേങ്ങാടൻ, ഡീൻ ഒഫ് റിസർച്ച് ഡോ.ജോയ്‌സ് ജോസ്, ഡോ.എം.ജെ.വിജു, ഡോ.ജെൻസി തോമസ് എന്നിവരും സംസാരിച്ചു. ദ്വിദിന കോൺഫറൻസിന് ശേഷം ഗവേഷക വിദ്യാർത്ഥികളുടെ വാർഷിക യോഗം 'സമവായ' നാളെ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL