
ചാലക്കുടി: നഗരസഭയുടെ പുതിയ ചെയർമാനായി ഷിബു വാലപ്പൻ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം എബി ജോർജ് രാജിവച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. 36 അംഗ കൗൺസിലിൽ ഷിബു വാലപ്പന് ഇരുപത്തിയെട്ടും എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ സി.എസ്.സുരേഷിന് അഞ്ചും വോട്ടുകൾ ലഭിച്ചു. സ്വതന്ത്ര അംഗങ്ങളായ വി.ജെ.ജോജി, ടി.ഡി.എലിസബത്ത് എന്നിവർ വോട്ടിംഗിൽ നിന്നും വിട്ടുനിന്നു. മറ്റൊരു സ്വതന്ത്ര അംഗമായ കെ.എസ്.സുനോജ് തിരഞ്ഞെടുപ്പ് യോഗത്തിൽ എത്തിയില്ല. മുൻ ചെയർമാൻ എബി ജോർജാണ് ഷിബു വാലപ്പന്റെ പേര് നിർദ്ദേശിച്ചത്. മറ്റൊരു മുൻ ചെയർമാനായ വി.ഒ.പൈലപ്പൻ പിൻന്താങ്ങി. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. വെങ്കിടേഷായിരുന്നു റിട്ടേണിംഗ് ഓഫീസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |