SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

ഒന്നര പതിറ്റാണ്ടിന് ശേഷം തൃശൂർ വീണ്ടും ശാസ്ത്ര കോൺഗ്രസ് വേദി

തൃശൂർ: ഒന്നര പതിറ്റാണ്ടിനുശേഷം വീണ്ടും തൃശൂർ കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദിയാകുന്നു. 1972 മുതൽ ആരംഭിച്ച ശാസ്ത്ര കോൺഗ്രസ് 2010ലാണ് മുൻപ് തൃശൂരിലെത്തിയത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രമുഖരായ ഗവേഷകർ ഇന്ന് മുതൽ പത്ത് വരെ നടക്കുന്ന ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമാകും. ശാസ്ത്രാവബോധം കുട്ടികളിലും മുതിർന്നവരിലും വളർത്താനുതകുന്ന നിരവധി പരിപാടികൾ കൂടി ഉൾപ്പെടുന്നതാണ് ശാസ്ത്ര കോൺഗ്രസ്.

ഇതോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര പ്രദർശനത്തിൽ 120 സ്ഥാപനങ്ങളുടെ 160 സ്റ്റാളുകളുണ്ടാകും. വിക്രം സാരാഭായി സ്‌പേസ് സെന്റർ, ഭാഭ അറ്റോമിക് റിസർച്ച് സെന്റർ, ഔഷധി, സംസ്ഥാന ഔഷധ സസ്യ ബോർഡ്, സെൻട്രൽ ഫുഡ് ടെക്‌നോളജി റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, രാജീവ് ഗാന്ധി സെന്റർ ഫൊർ ബയോടെക്‌നോളജി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ശാസ്ത്ര കോൺഗ്രസ് വേദിയിലുണ്ടാകും.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ശാസ്ത്ര സാങ്കേതിക വളർച്ചയുടെ വിവിധ മേഖലകളെ അടുത്തു പരിചയപ്പെടാനും ശാസ്ത്രജ്ഞരെ അടുത്തറിയാനും സഹായിക്കുന്ന ശാസ്ത്ര പ്രദർശനം കാണാൻ തികച്ചും സൗജന്യമാണ്.


സെസോൾ

തൃശൂർ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്നതിനുള്ള ശാസ്ത്ര സാങ്കേതിക പരിഹാരവും ചെറുപ്രബന്ധങ്ങളായി അവതരിപ്പിക്കുന്ന പരിപാടിയാണ് സെസോൾ. 22 പേരിൽ നിന്നും തിരഞ്ഞെടുത്ത ആറുപേർ പ്രധാനവേദിയിൽ ഒമ്പതിന് ഉച്ചയ്ക്കുശേഷം 2.30ന് പ്രബന്ധം അവതരിപ്പിക്കും. സമ്മാനർഹർക്ക് അരലക്ഷം രൂപയും പ്രശംസാപത്രവും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL