SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

വ്യാജ പ്രചരണം പാർട്ടിയെ നശിപ്പിക്കാൻ: ജോസ് വള്ളൂർ

തൃശൂർ: കോൺഗ്രസ് പാർട്ടിക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അത് പാർട്ടിയെ നശിപ്പിക്കാനാണെന്നും മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. തങ്ങൾക്കെതിരേ കെ.പി.സി.സി റിപ്പോർട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അന്ന് മാറ്റിയത് എന്തിനാണെന്ന് നേതൃത്വം പറയുന്നില്ല. കെ.പി.സി.സി റിപ്പോർട്ട് പുറത്തായെന്ന് പറഞ്ഞ് കഴിഞ്ഞ ദിവങ്ങളിൽ നടക്കുന്ന ചർച്ചകൾ ചിലരെ ഉന്നം വച്ചുള്ളതാണ്. ഇതിനെതിരേ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
ലോക്‌സഭാ പരാജയത്തിനുശേഷം ചേലക്കര ഉപതെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ നാഥനില്ലാതെ പാർട്ടി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകരുതെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. തൃശൂരിലെ ഭാരം കൂടി തലയിൽ വയ്ക്കാൻ താൽപര്യമില്ലാതെ പ്രസിഡന്റിന്റെ ചുമതല മാറ്റാൻ വി.കെ.ശ്രീകണ്ഠൻ എം.പിയും നേതൃത്വത്തോട്ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറായത്. എന്നാൽ വ്യാജ പ്രചരണം മൂലം വീണ്ടും അത് നടത്താൻ പറ്റാത്ത സാഹചര്യമായി. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കുന്ന നിലപാട് നേതൃത്വം എടുക്കുന്നതിനോട് ആരോപണ വിധേയരായി സ്ഥാനങ്ങൾ ഒഴിയേണ്ടി വന്നവർക്കും പരാതിയുണ്ട്. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL