SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

പുസ്തകങ്ങൾ കൈമാറി

viyyur-jail

തൃശൂർ: ലയൺസ് ഇന്റർനാഷണലിന്റെ റീഡിംഗ് ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി നൂറിലധികം പുസ്തകങ്ങൾ വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലേക്ക് ഒല്ലൂർ ലയൺസ് ക്ലബ് സംഭാവന ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണനിൽ നിന്നും സൂപ്രണ്ട് കെ.അനിൽകുമാർ ഏറ്റുവാങ്ങി. പുസ്തകത്തെ വെല്ലുന്ന ഒരു കറക്ഷണൽ ഉപായമില്ലെന്ന് സൂപ്രണ്ട് അഭിപ്രായപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിൽ 18000 പുസ്തകങ്ങളുണ്ട്. തടവുകാർ തന്നെ ലൈബ്രേറിയൻമാരായി പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിന്നും നിത്യേന നൂറിലധികം പേർ പുസ്തകങ്ങൾ വായിക്കാനെടുക്കുന്നുണ്ടെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. ഒല്ലൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ശങ്കരനാരായണൻ, കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL